Share this Article
News Malayalam 24x7
കിടപ്പുമുറിയിലെ ഫാൻ ഷോർട്ട് സർക്യുട്ടായി, ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമായ കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു
വെബ് ടീം
2 hours 2 Minutes Ago
12 min read
baby death

മലപ്പുറത്ത് അഞ്ച് മാസം പ്രായമായ കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. കുഞ്ഞിനെ കിടക്കയിൽ ഉറക്കിക്കിടത്തി ഫാമിൽ ജോലി ചെയ്യുകയായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കൾ. കിടപ്പുമുറിയിലെ ഫാൻ ഷോർട്ട് സർക്യുട്ടായി തീപിടിച്ചാണ് അപകടം.തീപ്പൊരി ഉണ്ടായി ഫാനിനു മുകളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറിലേക്കും ആ തീപൊരി പടർന്നു. തീപൊരിയും ഫാനും കൂടി കിടക്കയിലേക്ക് വീഴുകയായിരുന്നു . കിടക്കയും കട്ടിലുമെല്ലാം കത്തിയമർന്ന  നിലയിലാണ്.

 മലപ്പുറം തിരുവാലി സ്വദേശി സജീവന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.


എറണാകുളം കാലടി സ്വദേശികളായ സജീവും ഭാര്യയും തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ ജോലിക്കായി എത്തിയതായിരുന്നു. ഫാമിലെ ജോലിക്കാർക്കായി അനുവദിച്ച ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ശ്രീഭദ്രയെ കട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം, മാതാപിതാക്കൾ ഇരുവരും ജോലിക്ക് പോയപ്പോഴാണ് അപകടം.വീട്ടിൽനിന്നും പുക ഉയരുന്നത് കണ്ട് മാതാപിതാക്കളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. കട്ടിലും കിടക്കയും പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories