Share this Article
News Malayalam 24x7
ലോഡ്‌ജിൽ ജസ്നയും അഫ്സലും, പൊലീസ് പരിശോധനയിൽ പിടിയിൽ, സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിൽ 34കാരനും പിടിയിൽ, പിടിച്ചെടുത്തത് ,306. 468 ഗ്രാം എം.ഡി.എം.എ
വെബ് ടീം
2 hours 11 Minutes Ago
1 min read
MDMA

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊച്ചി സിറ്റിയിൽ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 306. 468 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.കളപ്പുരയ്ക്കൽ റോഡിന് സമീപമുള്ള ലോഡ്‌ജിൽ നിന്ന് ചേർത്തല തിരിച്ചാറ്റുകുളം തച്ചൻ വീട്ടിൽ അഫ്‌സൽ (23)​,​ ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് ആലുംമൂട്ടിൽ ജസ്ന സൂസൻ ജൂബി (20)​ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 199.038 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിൽ കൊച്ചി പാണ്ടിക്കുടി സ്വദേശിയായ വിഷ്ണു ബി. പൈ (34)​ എന്നയാളെ 107. 430 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് കസ്റ്റഡിയിലെടുത്തു.കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദ്ദേശ പ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ,​ മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോം,​ എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories