കൊച്ചി: നടൻ കമൽ റോയ് അന്തരിച്ചു. നടിമാരായ ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ്. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. യുവജനോത്സവം എന്ന സിനിമയിൽ ഇന്നുമെന്റെ കണ്ണുനീരിൽ എന്ന് തുടങ്ങുന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നതും കമൽ ആണ്.വിനയൻ സംവിധാനം ചെയ്ത കല്യാണസൗഗന്ധികം എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നടി വിനയ പ്രസാദ് അഭിനയിച്ച ശാരദ എന്ന പരമ്പരയിൽ കമൽ റോയ് ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു. പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്.'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക'; 'ധുരന്ധറി'ലെ രൺവീറുമായുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് പ്രതികരിച്ച് സാറ അർജുൻ
ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. സംവിധായകൻ വിനയൻ കമലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
നടൻ കമൽ റോയ് അന്തരിച്ചു..ആദരാഞ്ജലികൾ
“കല്യാണ സൗഗന്ധികം”എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു.. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ.. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു...