Share this Article
News Malayalam 24x7
ആൺസുഹൃത്തിന്റെ അമ്മയെ കറിക്കത്തി കൊണ്ട് കുത്തി 19കാരി; ആക്രമണം വസ്ത്രവ്യാപാര സ്ഥാപനത്തിൽ വച്ച്
വെബ് ടീം
2 hours 44 Minutes Ago
1 min read
nusrath

കൽപ്പറ്റ: വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്കു നേരെ ആക്രമണം.വയനാട് കൽപ്പറ്റയിൽ ആണ് നടുക്കുന്ന സംഭവം. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സ്ഥാപനത്തിലെത്തിയ 19 വയസ്സുകാരിയാണ് നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്.ആക്രമിച്ച പെൺകുട്ടി നുസ്രത്തിന്റെ മകന്റെ പെൺസുഹൃത്താണെന്നാണ് ലഭിക്കുന്ന വിവരം.

വിവാഹത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ നുസ്രത്തിനെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories