Share this Article
News Malayalam 24x7
14കാരിയെ പീഡിപ്പിച്ച കേസ്: സ്നേഹ മെർലിൻ നാലാമത്തെ പോക്‌സോ കേസിൽ അറസ്റ്റിലായി
വെബ് ടീം
posted on 05-08-2026
1 min read
sneha merlin

കാസർഗോഡ്: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ. കണ്ണൂർ മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ പോക്‌സോ കേസിലാണ് പ്രതി അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ കഴിഞ്ഞ ഒരു വർഷമായി കുട്ടിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. അമ്മ വീട്ടിലുള്ള സമയത്തടക്കം പ്രതി തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നൽകി.

ലഹരി വിൽപ്പന കേസിൽ കണ്ണൂർ വനിതാ ജയിലിൽ കഴിയുന്നതിനിടെയാണ് കുട്ടിയുടെ അമ്മയും സ്‌നേഹയും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷമാണ് ക്രൂരമായ പീഡന വിവരം പുറത്തറിയുന്നത്. ഇതിനുമുമ്പ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ സ്‌നേഹയ്‌ക്കെതിരെ മൂന്ന് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

25കാരിയായ സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 14കാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം കുട്ടിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ നിന്നാണ് പരിചയപ്പെട്ടത്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റിയതിന് ശേഷമാണ് സ്നേഹയുടെ അതിക്രമം പെൺകുട്ടി വെളിപ്പെടുത്തിയത്. ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇരുപത്തിയഞ്ചുകാരിക്കെതിരെ പൊലീസ് കേസെടുത്തത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories