Share this Article
News Malayalam 24x7
അധ്യാപികയായ യുവതി ജീവനൊടുക്കിയ സംഭവം: ഒളിവിലായിരുന്ന ആൺസുഹൃത്ത്‌ പിടിയിൽ
വെബ് ടീം
1 hours 25 Minutes Ago
1 min read
SHARAN

കണ്ണൂർ പാനൂരിലെ ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത്‌ ശരൺ പിടിയിൽ.കണ്ണൂർ മനേക്കര സ്വദേശിയാണ് ശരൺ. ആദിത്യ  ജീവനൊടുക്കിയതിനു പിന്നിൽ ശരണിന്റെ മർദ്ദനമാണെന്ന് ആദിത്യയുടെ  കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.ഇലക്ട്രിഷ്യനാണ് ശരൺ. ഇയാൾ മർദിച്ചതിന്റേത് എന്നാരോപിക്കപ്പെടുന്ന ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു.ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് യുവാവിനെതിരെ കേസ്. കണ്ണൂർ സർവകലാശാലയിൽ ഗെസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.

ആദിത്യയെ കാമുകൻ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് മർദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അമ്മ ഉദയ 15ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് 14നാണ് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആദിത്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.ആദിത്യയും യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ കാമുകനിൽ നിന്ന് ആദിത്യ ശാരീരികവും മാനസികവുമായ ആക്രമണം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. ശക്തമായ അന്വേഷണം വേണമെന്ന് ആദിത്യയുടെ ബന്ധു വിനോദ് ആവശ്യപ്പെട്ടു. കാമുകൻ ആദിത്യയെ മർദിച്ചിരുന്നതായും ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും വിനോദ് പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories