Share this Article
News Malayalam 24x7
ചെറുപുഴയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു
Son Killed by Father in Kannur

കണ്ണൂർ ചെറുപുഴയിൽ തർക്കത്തെ തുടർന്ന് അച്ഛൻ മകനെ വെട്ടിക്കൊന്നു. പെരിങ്ങാല സ്വദേശി സനിലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ചെറുപുഴയിൽ സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള കുടുംബതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസ് രാഘവനെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണങ്ങൾ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories