Share this Article
News Malayalam 24x7
നിധിൻ രാജിന്റെ മരണം: ഡോ. റാം റിമാൻഡിൽ
വെബ് ടീം
posted on 20-07-2026
1 min read
NITHINRAJ

ണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ്‌ വിദ്യാർഥി ആർ എൽ നിധിൻ രാജ്‌ മരിച്ച സംഭവത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം കെ റാം റിമാൻഡിൽ. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് 14 ദിവസത്തേക്ക് റാമിനെ റിമാൻഡ് ചെയ്തത്.രൂപം മാറ്റി ഒളിവിൽ കഴിയവെ കുടകിൽ നിന്ന് ഇന്ന് രാവിലെയാണ് റാം പിടിയിലായത്.

നിധിൻ രാജിന് നേരെ താൻ യാതൊരു തരത്തിലുള്ള ജാതി അതിക്ഷേപങ്ങളും നടത്തിയിട്ടില്ല എന്നാണ് റാം ആവർത്തിക്കുന്നത്. വകുപ്പ് മേധാവി എന്ന നിലയിൽ കർക്കശക്കാരനായിരുന്നു താനെന്നും ഇത് വിദ്യാർഥികളും നിധിൻ രാജും തെറ്റിദ്ധരിച്ചതാകാം എന്നാണ് റാം പറയുന്നത്.തിങ്കൾ രാവിലെയാണ് ഇയാളെ കണ്ണൂർ ക്രൈം ബ്രാഞ്ച്‌ എസ്‌പി ഓഫീസിൽ എത്തിച്ചത്. കർണാടക, ആന്ധ്ര തുടങ്ങിയ ഭാഗങ്ങളിൽ ഒഴിവിൽ കഴിയുകയായിരുന്നു ഇയാൾ. റാമിന്‌ ഒളിവിൽ കഴിയാൻ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്‌.സംഭവത്തിലെ കൂട്ടുപ്രതി, അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക്‌ നേരത്തൈ മൂൻകൂർ ജാമ്യം ലഭിച്ചിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories