കണ്ണൂരിൽ കാറ്റിലും മഴയിലും ഇടിമിന്നലിലും കനത്ത നാശം. ചെറുപുഴയിൽ ഇടിമിന്നലിൽ തെങ്ങിന് തീപിടിച്ചു, പലയിടത്തും മരങ്ങൾ ഒടിഞ്ഞ് വീണു.
കുടുക്കിമൊട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ തെങ്ങ് ഒടിഞ്ഞുവീണു.മട്ടന്നൂര്‍- കണ്ണൂര്‍ റോഡില്‍ കുടുക്കിമൊട്ടയിലായിരുന്നു സംഭവം. കാര്‍ ഓടിച്ചിരുന്ന വാരം സ്വദേശി രതീഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.