Share this Article
News Malayalam 24x7
കണ്ണൂർ ജയിലിൽ കത്തിക്കുത്ത്; കാപ്പ തടവുകാർ ഏറ്റുമുട്ടി; കണ്ണൂർ സ്‌പെഷ്യല്‍ സബ് ജയിലില്‍ ഉദ്യോഗസ്ഥന് തടവുകാരന്റെ മർദ്ദനമെന്നും റിപ്പോർട്ട്
വെബ് ടീം
13 hours 8 Minutes Ago
1 min read
kannur jail

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. തര്‍ക്കത്തിനിടെ കോട്ടയം സ്വദേശി മനുവിന് കുത്തേറ്റു. മനുവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് കുത്തിയത്. 

മറ്റൊരു സംഭവത്തിൽ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മര്‍ദനമെന്ന് റിപ്പോർട്ട് . പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൈലാണ് ആക്രമണം നടത്തിയത്.ആക്രമണത്തില്‍ അസിസ്റ്റന്റ് പ്രീസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രന് പരിക്കേറ്റു. നിലവില്‍ അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സുഹൈലിനെതിരെ കേസെടുത്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories