Share this Article
News Malayalam 24x7
പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിൾ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ
വെബ് ടീം
15 hours 56 Minutes Ago
1 min read
hasan

കണ്ണൂർ: പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിൾ മരിച്ച നിലയിൽ. എറണാകുളം കോതമംഗലം പുല്ലാരിമംഗലം സ്വദേശി യു.എച്ച്. ഹസൻ (45) ആണ് മരിച്ചത്.ക്യാമ്പിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ 9.45-ന് ക്വാട്ടേഴ്സിലെത്തിയ സഹപ്രവർത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടൻ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർനടപടികൾക്കായി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories