കണ്ണൂര്‍: മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്നാരോപിച്ച് എംവി ഗോവിന്ദൻ മാസ്റ്ററിനും കെ കെ രാഗേഷിനുമെതിരെ പൊലീസില്‍ പരാതി പൊലീസില്‍ പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് പരാതി നല്‍കിയത്. നവംബര്‍ 20-ന് കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി 'ചോരയ്ക്ക് ചോര' എന്ന് പ്രസംഗിച്ചതായി വ്യാജ പ്രചാരണം നടത്തി കുറ്റകൃത്യം ചെയ്‌തെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
യുഡിഎഫ് പ്രവര്‍ത്തകര്‍ നേരിട്ട അതിക്രമങ്ങള്‍ക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും, 'ചോരയ്ക്ക് ചോര' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പൊതുസമൂഹത്തില്‍ സ്പര്‍ധയും തെറ്റിദ്ധാരണയും വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയ എം വി ഗോവിന്ദന്‍, കെ കെ രാഗേഷ് എന്നിവര്‍ക്കെതിരെയും വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയും നടപടി സ്വീകരിക്കണം.
വിഷയത്തില്‍ ബിഎന്‍ എസ് സെക്ഷന്‍ 353, 356 ഐ.ടി ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.