കൊച്ചി: രാജേന്ദ്ര മൈതാനത്തെ ശൗചാലയത്തിന്റെ ചുവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം എഴുതിവച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ബിഎൻഎസ് 192–ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇംഗ്ലിഷിൽ ചായമുപയോഗിച്ചാണ് ഗ്രാഫിറ്റി മാതൃകയിൽ പരാമർശം എഴുതിയിരിക്കുന്നത്.
കലൂർ സ്വദേശി ടി. ബാലചന്ദ്രന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ബാലചന്ദ്രൻ ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അജ്‍ഞാതനായ ആൾക്കെതിരെയാണ് കേസ്. മൈതാനത്തിന്റെ ചുമതലക്കാരായ ജിസിഡിഎ പരാമർശം നീക്കം ചെയ്യാൻ നടപടി എടുത്തില്ലെന്നും പരാതിയിൽ പറയുന്നു.