തൃശൂര്‍: വാടാനപ്പള്ളി ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ധനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 16 വര്‍ഷമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പ്രകാരം തൃശൂര്‍ റൂറല്‍ പോലീസ് അബുദാബിയില്‍നിന്ന് പിടികൂടി.
ഏങ്ങണ്ടിയൂര്‍ ഏത്തായ് പരിയകത്ത് വീട്ടില്‍ സുജിത്ത് കുമാര്‍ (46) ആണ് പിടിയിലായത്. കേസില്‍ റിമാന്‍ഡിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടക്കുകയും കഴിഞ്ഞ 16 വര്‍ഷത്തോളമായി അവിടെ ഒളിവില്‍ കഴിയുകയുമായിരുന്നു.