Share this Article
ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആക്രമണം, കടന്നൽക്കുത്തേറ്റ് 70കാരൻ മരിച്ചു
വെബ് ടീം
0 hours 13 Minutes Ago
1 min read
wasp attack

തിരുവനന്തപുരം പൂവച്ചലിൽ കടന്നൽക്കുത്തേറ്റ് വയോധികൻ മരിച്ചു. വീരണകാവ് സുധീഷ് ഭവനിൽ സുന്ദരൻ (70) ആണ് മരിച്ചത്.

ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുന്ദരന് കടന്നലുകളുടെ ആക്രമണമേറ്റത്. വീടിനു പിന്നിൽ ഏകദേശം 30 മീറ്റർ അകലെ സമീപത്തെ പുരയിടത്തിലെ റബർ മരത്തിലുണ്ടായിരുന്ന പഴയ കടന്നൽക്കൂട് നിലത്ത് വീണ് പൊട്ടിക്കിടക്കുകയായിരുന്നു. റബർ മരം നേരത്തെ മുറിച്ചുമാറ്റിയിരുന്നു. നിലത്തുവീണ കൂടിൽനിന്ന് പുറത്തുവന്ന കടന്നലുകൾ സുന്ദരനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് കടുത്ത കുത്തേറ്റത്.

ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories