Share this Article
പ്രതികൂല സാഹചര്യം, ചക്കക്കൊമ്പനെ വെടിവെക്കാനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
വെബ് ടീം
1 hours 21 Minutes Ago
1 min read
elephant

ചിന്നക്കനാൽ: ചക്കക്കൊമ്പൻ ദൗത്യത്തിന്റെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ആനയെ മയക്കുവെടി വെക്കുന്നതിനായി അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനെ തുടർന്നാണ് ഇന്നത്തേക്ക് ദൗത്യം നിർത്തിവെച്ചത്.ആനയെ നിരീക്ഷിക്കാനും സുരക്ഷിതമായി മയക്കുവെടി വെക്കാനുമുള്ള ശ്രമങ്ങൾ ദൗത്യസംഘം തുടരുന്നതിനിടെയാണ് സാഹചര്യം അനുകൂലമാകാതിരുന്നത്. ആന തുടർച്ചയായി വനംവകുപ്പിന് അനുകൂലമല്ലാത്ത ദുർഘടമായ പ്രദേശങ്ങളിലേക്കും ഏലത്തോട്ടങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. വൈകുന്നേരം അഞ്ച് മണിയായതോടെ വെളിച്ചം കുറയുകയും, മയക്കുവെടി വെച്ചാലും കുങ്കിയാനകളെ കൃത്യസമയത്ത് എത്തിക്കാൻ സാധിക്കാത്ത സാഹചര്യവും കണക്കിലെടുത്താണ് തീരുമാനംവനംവകുപ്പും ആർ.ആർ.ടി. സംഘവും സന്നദ്ധരായി നിലയുറപ്പിച്ചിട്ടും മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ലാത്തതിനെത്തുടർന്ന് ചക്കക്കൊമ്പനായുള്ള ദൗത്യം രണ്ടാം ദിനത്തിലും താൽക്കാലികമായി അവസാനിപ്പിച്ചു. കാലാവസ്ഥ അനുകൂലമായിരുന്നുവെങ്കിലും പ്രതികൂലമായ ഭൂപ്രകൃതിയാണ് ദൗത്യത്തിന് തടസ്സമായത്.

സൂര്യനെല്ലി-ബോഡിമെട്ട് റോഡിന് സമീപത്തുള്ള ഏലത്തോട്ടത്തിലാണ് വൈകുന്നേരം ആന ഉണ്ടായിരുന്നത്. റാപ്പിഡ് റെസ്‌പോൺസ് ടീമും (ആർ.ആർ.ടി), ഡാർട്ടിങ് ടീമും വനവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് പൂർണസജ്ജരായി നിലയുറപ്പിച്ചിരുന്നു. ആനയെ മയക്കുവെടിവെച്ചാൽ ഉടനടി കുങ്കി ആനകളെ എത്തിക്കാനുള്ള വഴികളും വനംവകുപ്പ് തയ്യാറാക്കിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories