Share this Article
കുടിവെള്ളം ചോദിച്ചെത്തി, പട്ടിമറ്റത്ത് വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു
വെബ് ടീം
0 hours 34 Minutes Ago
1 min read
elderly woman

കൊച്ചി: എറണാകുളം ജില്ലയിലെ പട്ടിമറ്റത്ത് വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. കുടിവെള്ളം ചോദിച്ചെത്തിയ മോഷണസംഘമാണ് വയോധികയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്.

വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കിയെത്തിയ സംഘം കുടിവെള്ളം ആവശ്യപ്പെടുകയും തുടർന്ന് വയോധികയെ ആക്രമിച്ച് കൈകാലുകൾ കെട്ടിയിടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories