പാലക്കാട്: ഷാഫി പറമ്പിലിനെതിരെ പാലക്കാട് ഫ്ലെക്സ്. 'കൊള്ളാലോ ഷാഫീ, നീ ഉമ്മൻ ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ... എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിൽ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഫ്ലെക്സിന് പിന്നിൽ ആരാണെന്ന് കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും വാഗ്‌വാദങ്ങളും തുടരുന്നതിനിടെയാണ് പുതിയ ഫ്ലെക്സ്.
അതേസമയം, ഇന്ന് ചെർപ്പളശ്ശേരിയിലും ഷാഫി പറമ്പിലിനെ അനുകൂലിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിരുന്നു. കണ്ണൂർ, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിൽ ഇന്നലെ ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.