Share this Article
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്
വെബ് ടീം
10 hours 52 Minutes Ago
1 min read
EWASTE WAYANADU

കൽപറ്റ: വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-മാലിന്യമുക്ത ജില്ലയായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂട്ടായ്മയോടെയും അര്‍പ്പണബോധത്തോടെയും ജില്ല കൈവരിച്ച നേട്ടം വിലമതിക്കാനാവാത്തതാണെന്നും കേരളത്തിന് മാത്രമല്ല രാജ്യത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല ഇ-വേസ്റ്റ് മുക്തമായി പ്രഖ്യാപിക്കപ്പെടുന്നതിലൂടെ മറ്റ് ജില്ലകള്‍ക്കും ഇത് സാധ്യമാണെന്ന വലിയൊരു സന്ദേശമാണ് വയനാട് നല്‍കുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ ഉള്‍പ്പെടയുള്ളവരുടെ പൂര്‍ണ സഹകരണത്തോടെയാണ് ചരിത്രനേട്ടം സാധ്യമായത്. സംസ്ഥാനത്തെ പൂര്‍ണമായും ഇ-വേസ്റ്റ് മുക്തമാക്കാന്‍ സാധിക്കുമെന്ന വലിയ ആത്മവിശ്വാസമാണ് ഈ ദൗത്യത്തിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം ഷാജി. ഇ-മാലിന്യമുക്ത വയനാട് പ്രഖ്യാപന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ആരംഭിച്ച നിര്‍മലം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ്. ഐ.സി 100 ചലഞ്ചിലൂടെ നൂറുദിവസത്തിനകം ശുചീകരണ ചിത്രങ്ങള്‍ പോര്‍ട്ടലില്‍ പങ്കുവെയ്ക്കണം. സംസ്ഥാനത്തെ മുഴുവന്‍ ജനപ്രതിനിധികളും ചലഞ്ചില്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories