Share this Article
മൂന്നാറിൽ കാർ തകർത്ത് പടയപ്പ; ആക്രമണം പഞ്ചായത്ത് അംഗത്തിന്റെ കാറിനു നേർക്ക്, ആന പാഞ്ഞെത്തിയത് യാത്രക്കാർ കാറിനുള്ളിൽ ഉള്ളപ്പോൾ
വെബ് ടീം
10 hours 4 Minutes Ago
1 min read
padayappa

ഇടുക്കി:  മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പ കാർ തകർത്തു. മൂന്നാർ പഞ്ചായത്ത് അംഗം കറുപ്പസ്വാമിയുടെ കാറാണ് പടയപ്പ തകർത്തത്. യാത്രക്കാർ വാഹനത്തിനകത്ത് ഉള്ളപ്പോഴായിരുന്നു ആനയുടെ ആക്രമണം. 

കാറിനു കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം തകർത്ത ശേഷം ആന സമീപത്തെ ഉൾക്കാട്ടിലേക്ക് കയറിപ്പോയി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories