Share this Article
ചാക്ക് നിറയെ വോട്ടർ ഐഡികൾ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് 926 ഐഡി കാർഡുകൾ, സംഭവം പന്തീരാങ്കാവിൽ
വെബ് ടീം
15 hours 3 Minutes Ago
1 min read
voter id

കോഴിക്കോട്: പന്തീരാങ്കാവിൽ ചാക്ക് നിറയെ വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കാർഡുകൾ കണ്ടെത്തിയത്.

പറമ്പിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണതോടെയാണ് ചാക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന വോട്ടർ ഐഡി കാർഡുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പന്തീരാങ്കാവ് പോലീസിലും വില്ലേജ് ഓഫീസിലും വിവരമറിയിച്ചു.

പൊലീസും വില്ലേജ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ 926 വോട്ടർ ഐഡി കാർഡുകളാണ് കണ്ടെത്തിയത്. 2015 വരെ ഉപയോഗത്തിൽ ഉണ്ടായിരുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വോട്ടർമാരുടെ പേരിലുള്ള ഐഡി കാർഡുകളാണിതെന്ന് സ്ഥിരീകരിച്ചു.പുതിയ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്തപ്പോൾ തിരിച്ചെടുത്തവയാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. ഒളവണ്ണയിൽ മുൻപ് ബി എൽ ഒമാരായി പ്രവർത്തിച്ചവരാരെങ്കിലും ഇവ ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്.

കാർഡുകൾ ശാസ്ത്രീയമായി നശിപ്പിക്കാതെ ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories