Share this Article
News Malayalam 24x7
അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്ടിച്ചു; സംഭവം പെരുന്നാളിനു വീട് പൂട്ടി ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ
വെബ് ടീം
posted on 24-03-2026
1 min read
50-sovereign-gold

കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം മോഷ്ടിച്ചു. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്. നഫീസ പെരുന്നാളിനു വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവിന്റെ വീട്ടിൽ പോയതായിരുന്നു.ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽ പെട്ടത്. വീടിന്റെ അടുക്കളഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories