Share this Article
News Malayalam 24x7
'ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം ദൈവത്തോടലിയും'; മാതാപിതാക്കൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിനു പിന്നാലെ കുറിപ്പെഴുതി 17കാരൻ വീടുവിട്ടു
വെബ് ടീം
posted on 11-08-2026
1 min read
sivasurya

കണ്ണൂർ: പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി. പ്ലസ് ടു വിദ്യാർത്ഥിയെയാണ് കാണാതായത്. പിതാവ് മൊബൈൽ ഫോൺ പിടിച്ചുവെച്ചതിനെതിനെത്തുടർന്ന് പ്ലസ് ടു വിദ്യാർഥി  വീട് വിട്ടെന്നാണ് വിവരം . ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ പാനൂർ നഗരസഭയിലെ കരിയാട് പുളിയമ്പത്തെ 17 കാരനെയാണ് കാണാതായത്. ഇതേത്തുടർന്ന് ചൊക്ലി പോലീസിൽ കുടുംബം പരാതി നൽകി.സംഭവത്തിൽ ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചു.

ഓൺലൈൻ ഗെയിം പതിവാക്കിയതിനെത്തുടർന്ന് കുട്ടിയുടെ പക്കൽ നിന്ന് പിതാവ് മൊഹൈൽ ഫോൺ പിടിച്ചു വാങ്ങിയിരുന്നു. ഈ ദേഷ്യത്തിലാണ് വിദ്യാർഥി വീടുവിട്ടതെന്നാണ്‌ വിവരം. ശനിയാഴ്ച മുതലാണ് കാണാതായത്.വിദ്യാർഥിയുടേതെന്ന് കരുതുന്ന കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കാശിയിലേക്ക് പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണ്‌കുറിപ്പിലുള്ളത്. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories