Share this Article
News Malayalam 24x7
അമിത് ഷായ്ക്ക് നേരെയുള്ള പ്രതിഷേധം: സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയില്ലെന്ന് പൊലീസ്
Kollam Police Dismiss Security Breach Allegations During Home Minister’s Visit

കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ സുരക്ഷവീഴ്ചയില്ലെന്ന് പൊലീസ്. വി വി ഐ പി എത്തുന്നതിന് മുന്നെ മുഴുവൻ പ്രതിഷേധക്കാരെയും മാറ്റിയിരുന്നു. ഒരു സെക്കൻഡ് പോലും അമിത് ഷായുടെ വാഹനവ്യൂഹം തടസ്സപ്പെട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ജാമർവാഹനം വരുന്നതിന് മുമ്പാണ് പ്രതിഷേധക്കാർ എത്തിയത്. ഒരു വാഹനത്തിനുള്ളിലിരുന്നവർ പെട്ടെന്ന് ചാടി ഇറങ്ങുകയായിരുന്നു. കരിങ്കൊടി കാണിക്കാൻ ശ്രമിച്ചെങ്കിലും വാഹനവ്യൂഹം എത്തുന്നതിന് മുന്നേ തന്നെ പ്രതിഷേധക്കാരെ മാറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതിഷേധക്കാരെ കണ്ടിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ബി ജെ പി നൽകിയ പരാതിയിലടക്കമുള്ള വിശദീകരണമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് കാണിച്ച് ബി ബി ഗോപകുമാർ എംഎൽഎ ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു... 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories