Share this Article
News Malayalam 24x7
പൂജ നടത്തി സ്വയം ചിതയൊരുക്കി ജീവനൊടുക്കി; നടുക്കുന്ന സംഭവം കൊല്ലത്ത്
വെബ് ടീം
9 hours 36 Minutes Ago
1 min read
pyre

കൊല്ലം കിളിമാനൂരിൽ മൃതദേഹം കണ്ടെത്തി. പൂജ ചെയ്ത ശേഷം സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് വിവരം. ആളൊഴിഞ്ഞ പറമ്പിൽ ചിത കത്തുന്നത് കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഈ സ്ഥലത്തിന്‍റെ ഉടമ ഹരിയെ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായിരുന്നു. ഇയാൾ തന്നെയാവാം മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചിട്ടുണ്ട്.പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്‍പന നടത്തുന്നയാളാണ് ഹരി. തിങ്കളാഴ്ച ഇയാളുടെ കട തുറന്നിരുന്നില്ല. മൃതദേഹത്തിന് സമീപത്തുവച്ച് പൂജയ്ക്കായി ഉപയോഗിച്ച സാധനങ്ങളും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories