Share this Article
News Malayalam 24x7
കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്
Vigilance Inspection Conducted at GST Joint Commissioner’s Office and Residence in Kochi

കൊച്ചിയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി. പരിശോധനയുടെ ഭാഗമായി കണക്കില്‍പ്പെടാത്ത 14 രക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. തേവരയിലെ ഓഫീസിലും പച്ചാളത്തെ വീട്ടിലും ഒരേ സമയാമാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും 75,000 രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളറും കണ്ടെടുത്തു. പച്ചാളത്തെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയപ്പോള്‍ മുറിയില്‍ സൂക്ഷിച്ച പണം മാറ്റാന്‍ ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും വിജിലന്‍സ് സംഘം പണം പിടികൂടുകയായിരുന്നു. തന്റെ ലോഡ്ജില്‍ നിന്നുള്ള മാസ വരുമാനമാണ് പണം എന്നായിരുന്നു ഉദ്യോഗസ്ഥയുടെ മൊഴി. യാത്ര ആവശ്യത്തിനായി കരുതിയതാണ് യുഎസ് ഡോളര്‍ എന്നും ഉദ്യോഗസ്ഥ മൊഴി നല്‍കിയിട്ടുണ്ട്. വരുമാനത്തേക്കാള്‍ ഉയര്‍ന്ന സമ്പാദ്യം ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മൂവാറ്റുപുഴ കോടതിയില്‍ രണ്ടുദിവസം മുന്‍പ് എഫ്‌ഐആര്‍ സമര്‍പ്പിച്ച ശേഷം ആയിരുന്നു മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ലഭിച്ച പണവും വിദേശ കറന്‍സിയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories