Share this Article
News Malayalam 24x7
പ്രിയദര്‍ശനി ബസില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു
Case Registered Against Bus Conductor Following Complaint of Misconduct

എറണാകുളം പറവൂരില്‍ പ്രിയദര്‍ശനി ബസില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. സംഭവത്തില്‍ നേരത്തെ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ചയാണ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞത്, പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ലെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപമര്യാദയായി സംസാരിക്കുകയും ചെയ്‌തെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories