എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ അഞ്ചംഗസമിതി അന്വേഷിക്കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട്. സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുള്‍ ഷിയാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സിജോ ജോസഫ് തുടങ്ങിയവരടങ്ങിയ സമിതിയോട് 5 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബൈക്ക് അപകടത്തില്‍ പരുക്കേറ്റ ചികിത്സയിലിരുന്ന മട്ടാഞ്ചേരി സ്വദേശി ഹലീൽ റഹ്മാൻ ആണ് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങളും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മൊഴികളും അന്വേഷണ സമിതി പരിശോധിക്കും.