Share this Article
News Malayalam 24x7
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: ചികിത്സാ പിഴവ് ഉണ്ടായെന്ന് കണ്ടെത്തൽ, റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറി
വെബ് ടീം
4 hours 32 Minutes Ago
1 min read
DEVANSH

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ  ചികിത്സാ പിഴവ് ഉണ്ടായെന്ന് കണ്ടെത്തൽ,സംസ്ഥാനതല വിദഗ്ധ സമിതിയുടേത് ആണ് റിപ്പോർട്ട്. റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറി.ജില്ലാതല വിദഗ്ദ സമിതിയുടെ കണ്ടെത്തലാണ് ആറു പേർ അടങ്ങുന്ന സമിതി അംഗീകരിച്ചത്. റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറി. അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ മാത്രമാണ് നിലവില്‍ പ്രതിപ്പട്ടികയിലുള്ളത്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതില്‍ പൊലീസാകും തീരുമാനമെടുക്കുക.

പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റാണ് ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാക്കുകയായിരിന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories