Share this Article
News Malayalam 24x7
ലിഫ്റ്റ് തകർന്നുവീണ് 19കാരന് ദാരുണാന്ത്യം, അപകടമുണ്ടായത് സ്റ്റേഷനറിക്കടയുടെ ​ഗോ​‍‍ഡൗണിൽ
വെബ് ടീം
8 hours 42 Minutes Ago
1 min read
AJAY

മൂവാറ്റുപുഴ: വെള്ളൂർക്കുന്നത്ത്  പുതിയതായി നിർമിച്ച കെട്ടിടത്തിലെ പുതിയ  ലിഫ്റ്റ് തകർന്നുവീണ് 19കാരന് ദാരുണാന്ത്യം. പെരിങ്ങഴ സ്വദേശിയായ അക്ഷയ് കൃഷ്ണനാണ് മരിച്ചത്. സ്റ്റേഷനറി കടയുടെ ​ഗോഡൗണിലാണ് അപകടമുണ്ടായത്. ​ഗോഡൗണിലേക്ക് സാധനങ്ങൾ എടുക്കാൻ വേണ്ടി അക്ഷയ് പോയതാണ്.

മൂന്നാം നിലയിൽ നിന്ന് സാധനങ്ങൾ എടുത്ത് താഴേയ്ക്ക് വരാൻ ശ്രമിക്കുന്നതിനിടെയാണ് ലിഫ്റ്റ് തകർന്ന് അക്ഷയ് താഴേയ്ക്ക് പതിച്ചത്. വളരെ നേരം കഴിഞ്ഞാണ് കടയുടമ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുന്നത്. അപ്പോഴാണ് അക്ഷയ് ​ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories