Share this Article
News Malayalam 24x7
റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി, സുഹൃത്ത് പിടിയിൽ, നടുക്കുന്ന സംഭവം കോഴഞ്ചേരിയിലെ റിസോർട്ടിൽ
വെബ് ടീം
8 hours 25 Minutes Ago
1 min read
DINISHA

പത്തനംതിട്ട: കോഴഞ്ചേരിയിൽ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ആയ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. പത്തു മിനിറ്റോളം പുറത്ത് നിന്ന് സംസാരിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. കൊലപാതകത്തിന് ഉപയോ​ഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്നാണ് ലഭ്യമാകുന്ന വിവരം. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ദിൻഷക്ക് ജീവൻ ഉണ്ടായിരുന്നു. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories