കരളുസംബന്ധമായ ഗുരുതര രോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന ഒരുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഒരു കുടുംബവും നാടും. തോട്ടട സ്വദേശി വിപിൻ ദാസിന്റെയും പിണറായി വെണ്ടുട്ടായി സ്വദേശി സൗമ്യയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് രോഗബാധിതനായി എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
അടിയന്തരമായി കരൾ മാറ്റിവെക്കുക എന്നത് മാത്രമാണ് ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കുമായി ഏകദേശം 50 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ ഭീമമായ തുക.
നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ ചികിത്സാ കമ്മിറ്റി കഴിഞ്ഞ ഒന്നര മാസത്തെ പ്രവർത്തനത്തിലൂടെ 30 ലക്ഷം രൂപയോളം സമാഹരിച്ചു കഴിഞ്ഞു. എന്നാൽ ശസ്ത്രക്രിയ നടത്തണമെങ്കിൽ ഇനിയും 20 ലക്ഷം രൂപ കൂടി അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഈ തുക സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് നാട്ടുകാരും ചികിത്സാ കമ്മിറ്റിയും.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഷെർലി, സി. ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്‌ന, ജില്ലാ പഞ്ചായത്ത് അംഗം കെ. അനുശ്രീ എന്നിവർ രക്ഷാധികാരികളായും എ. അനിൽകുമാർ ചെയർമാനായും രൂപീകരിച്ച കമ്മിറ്റിയാണ് സഹായം അഭ്യർത്ഥിക്കുന്നത്. വിദേശത്തുനിന്നും സ്കൂൾ കുട്ടികളിൽ നിന്നുമടക്കം നിരവധി പേർ ഇതിനോടകം സഹായവുമായി എത്തിയിട്ടുണ്ട്. ബാക്കിയുള്ള തുക കൂടി സമാഹരിച്ച് ഈ കുരുന്നിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ എല്ലാവരുടെയും സഹകരണം കമ്മിറ്റി തേടുന്നു.
സഹായം എത്തിക്കേണ്ട വിവരങ്ങൾ:
അക്കൗണ്ട് പേര്: ബേബി ഓഫ് സൗമ്യ ചികിത്സാ സഹായ കമ്മിറ്റി
ബാങ്ക്: കേരള ഗ്രാമീണ ബാങ്ക്, മമ്പറം ശാഖ
അക്കൗണ്ട് നമ്പർ: 40697101084197
ഐ.എഫ്.എസ്.സി (IFSC): KLGBO040697
ഗൂഗിൾ പേ (GPay): 8921367915
ഫോൺ: 9447549474, 8075273946