Share this Article
News Malayalam 24x7
ടാങ്കർ വരെ മീറ്ററുകളോളം നീക്കിക്കൊണ്ടുപോകുന്ന ഭീകരദൃശ്യങ്ങൾ; ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തമെന്ന് മുഖ്യമന്ത്രി
വെബ് ടീം
posted on 07-07-2026
1 min read
wayanadu

വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ശക്തിയായി കുതിച്ചുവന്ന ചെളിവെള്ളത്തോടൊപ്പം  വലിച്ചുകൊണ്ടുപോയ കുറച്ചു പേർ  ടാങ്കറിൽ ഇടിച്ചു നിന്ന ശേഷം ചെളിയിൽ പുതഞ്ഞു കിടന്ന് ശേഷം എണീറ്റ് വരുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കാണാം. നീല ഷർട്ടിട്ട ഒരാൾ കയ്യിൽ കുടയുമായി  മണ്ണിടിച്ചിലിനു മുന്നേ ഓടുന്നതും  പിന്നാലെ മണ്ണും ചെളിവെള്ളവും ഒഴുകി വരുന്നതും ടാങ്കർ തൊട്ടടുത്ത് എത്തി നിൽക്കുന്നത് അദ്ദേഹത്തെ ചെളിവെള്ളം നീരാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി തന്നെ നൽകിയതാണ്. ചെളി കലർന്ന മണ്ണാണ്. മണ്ണ് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.രണ്ടു മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചു. ദൗർഭാ​ഗ്യകരമായ ​​​​ദുരന്തമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ‌ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഏഴ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories