Share this Article
News Malayalam 24x7
മരണം നാലായി, തെരച്ചിൽ തുടരുന്നു; വയനാട് ജില്ലയിൽ നാളെ അവധി
വെബ് ടീം
posted on 07-07-2026
1 min read
wayanad

വയനാട് കള്ളാടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം നാലായി. 11 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ശക്തമായ മഴക്കിടെയാണ് കള്ളാടിയിൽ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്. നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. മണ്ണ് കൂട്ടിയിട്ടതും, തുടർച്ചയായി പെയ്ത മഴയും അപകടത്തിലേക്ക് നയിക്കുകയായിരുന്നു.

അതേസമയം, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാടിൽ ഇന്ന് റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories