Share this Article
News Malayalam 24x7
സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
വെബ് ടീം
posted on 07-07-2026
1 min read
savarya

ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയായ ആൺ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ചു. പള്ളിപ്പാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സാവര്യ (21) ആണ് മരിച്ചത്. മലപ്പുറം ചേലക്കാട് സ്വദേശിയായ സദറുൾ അനം (23) അറസ്റ്റിലായി.

വാക്കുതർക്കത്തിനിടെ സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നോ നാളെയോ നാട്ടിലെത്തിക്കും.ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഇരുവരും. കുട്ടിയെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories