Share this Article
News Malayalam 24x7
സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു; സംഭവം ആലപ്പുഴയിൽ
വെബ് ടീം
posted on 06-07-2026
1 min read
school

ആലപ്പുഴ: അരൂരില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. ചന്തിരൂര്‍ ഔര്‍ ലേഡി സ്‌കൂളിന്റെ മതിലാണ് സമീപത്തെ വീട്ടിലേക്ക് പതിച്ചത്.ചന്തിരൂര്‍ സ്വദേശികളായ ദാസന്‍, ഭാര്യ സുജാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദാസന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. മതില്‍ കാലപ്പപഴക്കത്താല്‍ നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന് നേരത്തെ വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories