Share this Article
News Malayalam 24x7
സ്വകാര്യ ബസിലേക്ക് സ്വിഫ്റ്റ് കാർ ഇടിച്ച് കയറി, 27കാരിക്ക് ദാരുണാന്ത്യം, 2 വയസുള്ള മകൾ ഗുരുതരാവസ്ഥയിൽ
വെബ് ടീം
posted on 06-07-2026
1 min read
amrutha

കൊല്ലം: ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 27 കാരിയ്ക്ക് ദാരുണാന്ത്യം. കാർ യാത്രികയായ കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃതയാണ് (27) മരിച്ചത്. അമൃതയുടെ ഭർതൃ മാതാവ് കൊടുമൺ നിലമേൽ മേലതിൽ മോഹനന്റെ ഭാര്യ പത്മാവതി (60), മകൾ അർച്ചന (24), അമൃതയുടെ മകൾ മിലോനി (2), കാർ ഡ്രൈവർ മുണ്ടക്കയം, കുളത്തിങ്കൽ വീട്ടിൽ തോമസിന്റെ മകൻ സാംസൺ (29) എന്നിവരെ പരുക്കുകളോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മിലോനിയുടെ പരിക്ക് ഗുരുതരമാണ്.ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഓച്ചിറ ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് കിഴക്ക് വശമായിരുന്നു അപകടം നടന്നത്. ഓച്ചിറയിൽ നിന്നും വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലേക്ക് അഴീക്കൽ ഭാഗത്തുനിന്നും നിന്നും വന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories