Share this Article
News Malayalam 24x7
അനധികൃത മദ്യവില്പന; രണ്ട് പേർ പിടിയിൽ; പഴയന്നൂരിലും കിള്ളിമംഗലത്തും തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ ഓപ്പറേഷൻ തണ്ടർ
വെബ് ടീം
posted on 07-07-2026
1 min read
LIQUOR

തൃശ്ശൂർ: പഴയന്നൂരിലും കിള്ളിമംഗലത്തും പത്തോളം കുപ്പി മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിന് രണ്ടുപേരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വ്യത്യസ്ത കേസുകളിലായി  തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. പഴയന്നൂർ റേഞ്ചിൽ 9 കുപ്പി മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിന് കൈമളാംകുന്ന് വീട്ടിൽ ദിലീപിനെയാണ് പിടികൂടി റിമാൻഡ് ചെയ്തത്.

വടക്കാഞ്ചേരി റേഞ്ചിലെ കിള്ളിമംഗലത്ത് നിന്നും 10കുപ്പിമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിനാണ്  കാങ്കപ്പറമ്പിൽ വീട്ടിൽ ജയചന്ദ്രനെയാണ് പിടികൂടി റിമാൻഡ് ചെയ്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories