Share this Article
News Malayalam 24x7
സമൂഹമാധ്യമം വഴി പ്രണയം, യുവാവിൽ നിന്ന് ആഭരണവും ഫോണും തട്ടിയെടുത്ത് 25കാരി കൊച്ചിയിലേക്ക് മുങ്ങി; തന്ത്രപരമായി പിടികൂടി പീച്ചി പൊലീസ്
വെബ് ടീം
2 hours 0 Minutes Ago
1 min read
AMISHADAS

തൃശൂർ: സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടുകാണുവാൻ എന്നു പറഞ്ഞു വിളിച്ചുവരുത്തി കമ്പളിപ്പിച്ച് യുവാവിൻെറ 4 പവൻെറ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത 25കാരി പിടിയിൽ. പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി അമിഷദാസ് (25) എന്ന നെയാണ് പീച്ചി പോലീസ് പിടികൂടിയത്.

ജൂൺ 26നാണു സംഭവം.ചേലക്കര സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപെട്ട സ്ത്രീ  പീച്ചി ഡാമിൽവച്ച്  നേരിട്ട് കാണാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയും പിന്നീട് ഡാമിൻെറ പാർക്കിങ്ങ് ഏരിയയിൽ വെച്ച് യുവാവിൻെറ കഴുത്തിൽ കിടക്കുന്ന 4 പവൻെറ സ്വർണമാല ഊരി ധരിക്കുകയും ഇത് എതിർത്ത യുവാവിനെ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപെടുത്തി യുവാവിൻെറ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കൈവശപെടുത്തി  മുങ്ങുകയായിരുന്നു.

പീച്ചി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ സൈബർ സെല്ലിൻെറ സഹായത്തോടുകൂടിയ അന്വേഷണത്തിൽ പ്രതി എറണാകുളം ജില്ലയിലെ കടവന്ത്രയിലുണ്ടെന്ന് മനസ്സിലാക്കുകയും സ്ഥലത്തെത്തിയ അന്വേഷണ സംഘം അതി വിദഗ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories