Share this Article
News Malayalam 24x7
പണം കൈമാറിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ; കൂടുതൽ തെളിവുകൾ പുറത്തു വിടേണ്ടി വരുമെന്ന് ഫേസ്ബുക്ക് കുറിപ്പ്
വെബ് ടീം
2 hours 6 Minutes Ago
1 min read
v kunhikrishnan

കണ്ണൂർ: ധനരാജ് രക്ത സാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ. 5 ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖയാണ് പുറത്തു വിട്ടത്. കൂടുതൽ തെളിവുകൾ പുറത്തു വിടേണ്ടി വരുമെന്ന് കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ മാറ്റിയതിന്റെ രേഖകളാണ് കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ടിരിക്കുന്നത്. 2018ജൂലായ് ഒമ്പതാം തീയതി പയ്യന്നൂര്‍ റൂറല്‍ ബാങ്കിലെ പേഴ്‌സണല്‍ അക്കൗണ്ടിലേക്കാണ് അഞ്ച് ലക്ഷം രൂപ മാറ്റിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. 

കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടതെന്ന് കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories