Share this Article
News Malayalam 24x7
മൂന്നാമതൊരു മൃതദേഹമുണ്ടെന്ന് സംശയം; വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസ്
വെബ് ടീം
posted on 22-06-2026
1 min read
vaniyappara

കണ്ണൂർ: വാണിയപ്പാറത്തട്ട്  ഇൻഫാൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. കല്ലറയിൽ മൂന്നാമതൊരു മൃതദേഹമുണ്ടെന്ന പള്ളി വികാരിയുടെ സംശയം വീണ്ടും ദുരൂഹതയ്ക്ക് വഴിവച്ചു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.കല്ലറ തുറക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. 

നേരത്തെ സെമിത്തേരിയിലെ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കിയ മൃതദേഹത്തിനൊപ്പമാണ് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തിയത്.

എന്നാൽ കല്ലറയിൽ ഉള്ളത് സ്വാഭാവിക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങളാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ആദ്യം ഉണ്ടായിരുന്ന നമ്പർ ഇടക്ക് മാറ്റിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും കണ്ടെത്തിയിരുന്നു.അതേസമയം, 2014-ൽ കാണാതായ വിലങ്ങാട് വാളൂക്കിന് സമീപം താമസിച്ചിരുന്ന സിജോയുടെതാണോ മൃതദേഹം എന്ന സംശയം പ്രകടിപ്പിച്ച് ബന്ധുക്കളും രംഗത്തെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ആഭ്യന്തരമന്ത്രിക്കും പൊലീസിനും പരാതി നൽകുകയും ചെയ്തിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ കാര്യത്തിൽ വ്യക്തത വരുകയുള്ളൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories