Share this Article
News Malayalam 24x7
സ്കൂട്ടറിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു; അപകടം മകന്റെ ജന്മദിനത്തിൽ
വെബ് ടീം
posted on 01-07-2026
1 min read
accident

കണ്ണൂർ: ഉളിയിൽ കൂരൻ മുക്കിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ്സ് ഇടിക്കുകയായിരുന്നു.വിനോദും മകനും ബസിന്റെ ചക്രത്തിനടിയിൽപ്പെട്ടുപോയി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബസിന്റെ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വലത്തേക്ക് വെട്ടിച്ചപ്പോൾ എതിർ ദിശയിൽ നിന്നു വന്ന സ്കൂട്ടറിൽ നിന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ഫിറോസിനും പരുക്കേറ്റു. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories