Share this Article
News Malayalam 24x7
സിഎസ്കെയ്ക്ക് തിരിച്ചടി; സ്ട്രൈക്ക് ബൗളർ ഐപിഎല്ലിൽ നിന്ന് പുറത്ത്
വെബ് ടീം
posted on 16-04-2026
1 min read
csk

ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്സ് പേസർ ഖലീൽ അഹമ്മദിന് ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. ക്വാഡ്രിസെപ്സ് പേശിക്കേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന മത്സരത്തിനിടെയാണ് ഖലീലിന് പരിക്കേറ്റത്.

പരിശോധനയിൽ ഗ്രേഡ് 2 ടിയർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിക്ക് ഭേദമാകാൻ കുറഞ്ഞത് 10 മുതൽ 12 ആഴ്ച വരെ സമയം എടുക്കും. സിഎസ്കെയ്ക്ക് വേണ്ടി കളിച്ച അഞ്ച് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത ഖലീലിന്‍റെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories