Share this Article
News Malayalam 24x7
47 പന്തില്‍ 'സെഞ്ച്വറി', റൺ അഭിഷേകവുമായി അഭിഷേക് ശർമ്മ, ഡൽഹിക്ക് മുമ്പില്‍ കൂറ്റന്‍ വിജയലക്ഷ്യവുമായി സണ്‍റൈസേഴ്സ്
വെബ് ടീം
posted on 21-04-2026
1 min read
abhishek sharma

ഹൈദരാബാദ്: ഓപ്പണറായി ഇറങ്ങി ഡൽഹി ക്യാപിറ്റൽ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് അഭിഷേക് ശർമ്മയുടെ റൺ അഭിഷേകം. 47 പന്തിൽ സെഞ്ചുറി അടിച്ച അഭിഷേക് ശര്‍മ 68 പന്തില്‍ 135 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സൺറൈസേഴ്സിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. 10 ഫോറും 10 സിക്സും അടങ്ങുന്നതാണ് അഭിഷേകിന്‍റെ വെടിക്കെട്ട് സെഞ്ചുറി.

ഹെന്‍റിച്ച് ക്ലാസന്‍ 13 പന്തില്‍ 37 റണ്‍സുമായി ഫിനിഷിംഗ് ഗംഭീരമാക്കിയപ്പോള്‍ ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ 13 പന്തില്‍ 25ഉം ട്രാവിസ് ഹെഡ് 26 പന്തില്‍ 37 റണ്‍സുമെടുത്തു.അഭിഷേകിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ ഇറങ്ങിയ ട്രാവിസ് ഹെഡ് ഫോമിൽ ആയില്ലെങ്കിലും  8.5 ഓവറില്‍ 97 റൺസിന്‍റെ കൂട്ടുകെട്ടുയര്‍ത്താന്‍ ഹെഡ്-അഭിഷേക് സഖ്യത്തിനായി. 26 പന്തില്‍ 37 റണ്‍സടിച്ച ഹെഡിനെ വീഴ്ത്തിയ ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ ഇഷാൻ കിഷനും അഭിഷേകിനൊപ്പം തകര്‍ത്തടിച്ചതോടെ ഹൈദദാബാദ് സ്കോര്‍ ബോര്‍ഡ് കുതിച്ചു.13 പന്തില്‍ 25 റണ്‍സെടുത്ത ഇഷാന്‍ കിഷനെ നിതീഷ് റാണ റണ്ണൗട്ടാക്കിയെങ്കിലും തകര്‍പ്പന്‍ ഫോമിലുള്ള ഹെന്‍റി ക്ലാസന്‍ അഭിശേകിനൊപ്പം തകര്‍ത്തടിച്ച് ഹൈദരാബാദിനെ 240 റണ്‍സിലെത്തിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories