Share this Article
News Malayalam 24x7
ചേട്ടന്റെ ചെന്നൈയ്ക്ക് തുടർച്ചയായ രണ്ടാം ജയം; നൂറിന് 3 വിക്കറ്റ്, റൺവേട്ടക്കാരിൽ ടോപ് 5ൽ സഞ്ജു; പോയിന്റ് പട്ടികയിൽ മുംബൈയ്ക്ക് മുകളിൽ
വെബ് ടീം
posted on 14-04-2026
1 min read
Ipl

ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിന് രണ്ടാം ജയം. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 32 റൺസിനാണ് കൊൽക്കത്തയെ ചെന്നൈ വീഴ്ത്തിയത്. സഞ്ജുവിന്റെ 48 റൺസ് ബലത്തിൽ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയ ചെന്നൈയ്ക്ക് വേണ്ടി നൂറ് അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തി കൊൽക്കത്തയെ പിടിച്ചുകെട്ടി. 

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ ഉണര്‍ത്താനായില്ല. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കൊല്‍ക്കത്തക്കായുള്ളു. ആദ്യ മൂന്ന് മത്സരങ്ങളിലെ തോല്‍വിക്കുശേഷം നേടിയ രണ്ട് ജയങ്ങളോടെ ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തു നിന്ന് മുംബൈ ഇന്ത്യൻസിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത കൊല്‍ക്കത്ത ഒരു പോയന്‍റുമായി അവസാന സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 192-6, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 160-7.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories