Share this Article
News Malayalam 24x7
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം, സമയം എസ്എംഎസ് വഴി അറിയിക്കും
വെബ് ടീം
posted on 27-04-2026
1 min read
KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15-30 മിനിറ്റ് വരെയാവും വൈദ്യുതി നിയന്ത്രണം. പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന പേരിലാണ് നിയന്ത്രണം വരുന്നത്.വൈദ്യുതി നിയന്ത്രണം എപ്പോഴാവും എന്നത് സംബന്ധിച്ച് ഉപയോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും.

പീക്ക് ടൈമിൽ വൈദ്യുതി ഉപയോഗം നിയന്ത്രിച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories