Share this Article
KERALAVISION TELEVISION AWARDS 2025
മെസ്സി വരുന്ന തീയതിയായി; ഒക്ടോബർ 25ന് താരവും അർജന്‍റീന ടീമും കേരളത്തിലെത്തും
വെബ് ടീം
posted on 11-01-2025
1 min read
lionel messi

കോഴിക്കോട്:  ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ രണ്ടു വരെ  അർജന്‍റൈൻ താരം കേരളത്തിലുണ്ടാവുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ആരാധകർക്ക് താരവുമായി സംവദിക്കാനും വേദിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മെസ്സിക്കൊപ്പം എത്തുന്ന അര്‍ജന്റീന ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നാണു വിവരം. ഏഷ്യയിലെ പ്രമുഖ ടീമിനെത്തന്നെ അർജന്റീനയെ നേരിടാൻ ഇറക്കാനാണു സാധ്യത. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങളിലുള്ള ടീമിനെതിരെയായിരിക്കും കളി.

കഴിഞ്ഞ വർഷം നവംബറിലാണ് മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories