Share this Article
News Malayalam 24x7
കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും
football


ഈസ്റ്റ് ബംഗാളിനെതിരായ തോല്‍വിക്ക് ശേഷം കേരളബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. രാത്രി ഏഴരയ്ക്ക് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. 18 കളികളാണ് ഇരു ടീമുകളും ഇതുവരെ പൂര്‍ത്തിയാക്കിയത്.

21 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തും 18 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി 10 ആം സ്ഥാനത്തുമാണ്. പട്ടികയില്‍ ഏറ്റവും താഴെയുള്ള ഈസ്റ്റ് ബംഗാളിനോടേറ്റ തോല്‍വിക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചു വരണമെങ്കില്‍ ഇന്ന് വലിയ ജയം തന്നെ അനിവാര്യമാണ്.

ലീഗ് ഘട്ടത്തില്‍ ഇനി ആറ് മത്സരങ്ങള്‍ കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സിന് ബാക്കിയുള്ളതെന്നിരിക്കെ പ്ലേ ഓഫിലേക്ക് കടക്കണമെങ്കില്‍ കേരളത്തിന് ഇന്നത്തെ ജയം നിര്‍ണായകമാവും.

  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories