കൊച്ചി: പ്രശസ്ത കലാകാരനും കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റുമായ ബോസ് കൃഷ്ണമചാരി സ്ഥാനത്തുനിന്ന് രാജിവച്ചു. മുസിരിസ് ബിനാലെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗത്വത്തിൽ നിന്നുമാണ് രാജി വച്ചത്. ഫൗണ്ടേഷൻ ചെയർപേഴ്സൺ വേണു വാസുദേവൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തീർത്തും വ്യക്തിപരമായ കാരണങ്ങളാലാണ് ബോസ് കൃഷ്ണമചാരി രാജിവെച്ചതെന്ന് ഫൗണ്ടേഷൻ അറിയിച്ചു. ബിനാലെയുടെ വളർച്ചയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.