മുംബൈയിൽ ഉത്ര മോഡൽ കൊലപാതകത്തിന് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മുംബൈയിലെ ബദലാപ്പൂരിലാണ് സംഭവം നടന്നത്. ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകയായ നീരജയാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭർത്താവ് രൂപേഷ് അംബേക്കർ കൊലപ്പെടുത്തിയത്. ഭർത്താവ് രൂപേഷ് അംബേക്കറും പാമ്പാട്ടിയും രണ്ട് സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരാണ് സംഭവത്തിൽ പിടിയിലായത്. കൊലപാതകം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഭർത്താവ് രൂപേഷ് അംബേക്കർ അറസ്റ്റിലായത്. കൊലപാതകത്തിൻ്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.